---
title: "ചെണ്ടുമല്ലി കൃഷി വിളവെടുത്തു"
english_title: "The red chilli crop has been harvested."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309533/The red chilli crop has been harvested."
published_at: "2025-08-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4198cd73b3_Screenshot_20250819_115720_Samsung_Internet.jpg"
keywords: []
---

# ചെണ്ടുമല്ലി കൃഷി വിളവെടുത്തു

> **Lead Summary:** പഴയങ്ങാടി : പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് നിർവഹിച്ചു. മാനേജിങ്ങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, പഴയങ്ങാടി യൂണിറ്റ് മാനേജർ ഒ വി രഘുനാഥൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്തെടുത്ത ഭൂമിയിലാണ് ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. ചൈനാക്ലേ ഫാക്ടറി വളപ്പിലെ ഒന്നരയേക്കറിലാണ് കണ്ണിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ച. കമ്പനി നടപ്പാക്കുന്ന വൈവിധ്യവൽക്കരണ ത്തിന്റെ ചുവടുപിടിച്ചാണ് കൃഷി തുടങ്ങിയത്. ഖനന ഭൂമി മണ്ണിട്ടുനികത്തി അതിൽ കമ്പനിയുടെ തന്നെ ഉൽപ്പന്നമായ അഗ്രിപിത്ത് (ചകിരിച്ചോറ്) വളമായി ഉപയോഗിച്ചാണ് ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലികൃഷി ചെയ്തത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽ നൂറുമേനി വിളഞ്ഞതോടെ ഈ വർഷം ഒന്നരയേക്കറിലേക്ക്‌ വ്യാപിപ്പിച്ചു. ചെണ്ടുമല്ലി പൂക്കൾ ജനകീയ കൂട്ടായ്മയിൽ ഓണവിപണിയിൽ എത്തിക്കും. കെസിസിപിഎല്ലിലെ തൊഴിലാളികൾ വൈവിധ്യവൽക്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയമാണിത്‌. നിരവധിപേരാണ് പൂ വാങ്ങാനും റീൽസ് ചിത്രീകരണത്തിനും ഫോട്ടോയും വീഡിയോയും എടുക്കാനുമായി ഇവിടെ എത്തുന്നത്. ഇവിടെ സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്.

## Article Content

പഴയങ്ങാടി : പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് നിർവഹിച്ചു. മാനേജിങ്ങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, പഴയങ്ങാടി യൂണിറ്റ് മാനേജർ ഒ വി രഘുനാഥൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്തെടുത്ത ഭൂമിയിലാണ് ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. ചൈനാക്ലേ ഫാക്ടറി വളപ്പിലെ ഒന്നരയേക്കറിലാണ് കണ്ണിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ച. കമ്പനി നടപ്പാക്കുന്ന വൈവിധ്യവൽക്കരണ ത്തിന്റെ ചുവടുപിടിച്ചാണ് കൃഷി തുടങ്ങിയത്. ഖനന ഭൂമി മണ്ണിട്ടുനികത്തി അതിൽ കമ്പനിയുടെ തന്നെ ഉൽപ്പന്നമായ അഗ്രിപിത്ത് (ചകിരിച്ചോറ്) വളമായി ഉപയോഗിച്ചാണ് ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലികൃഷി ചെയ്തത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽ നൂറുമേനി വിളഞ്ഞതോടെ ഈ വർഷം ഒന്നരയേക്കറിലേക്ക്‌ വ്യാപിപ്പിച്ചു. ചെണ്ടുമല്ലി പൂക്കൾ ജനകീയ കൂട്ടായ്മയിൽ ഓണവിപണിയിൽ എത്തിക്കും. കെസിസിപിഎല്ലിലെ തൊഴിലാളികൾ വൈവിധ്യവൽക്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയമാണിത്‌. നിരവധിപേരാണ് പൂ വാങ്ങാനും റീൽസ് ചിത്രീകരണത്തിനും ഫോട്ടോയും വീഡിയോയും എടുക്കാനുമായി ഇവിടെ എത്തുന്നത്. ഇവിടെ സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309533/The red chilli crop has been harvested.)